ഉബുണ്ടുവില്‍ ഫോണ്ട് സജ്ജീകരിക്കുക എന്നത് വളരെ എളുപ്പമുള്ള പണിയാണ്. യൂനികോഡ് പിന്തുണക്കുന്ന രചന ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യുക. https://github.com/downloads/junaidpv/Malayalam-Fonts/Rachana.ttf https://github.com/junaidpv/Malayalam-Fonts/zipball/master ഈ ലിങ്കില്‍ നിന്ന് എല്ലാ ഫോണ്ടുകളും സിപ്പ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്ത ടി.ടി.എഫ്. ഫയലില്‍ ഇരട്ടക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്ന പടത്തിലെപ്പോലെ ഫോണ്ട്‌വ്യൂവര്‍ എന്ന ആപ്ലിക്കേഷനില്‍ അത് തുറന്നുവരും. ആ വിന്‍ഡോയില്‍ താഴെ വലത്തെ അറ്റത്തുകാണുന്ന ഇന്‍സ്റ്റോള്‍ എന്ന ബട്ടണില്‍ ഞെക്കിയാല്‍ ഫോണ്ട് സജ്ജീകരിക്കപ്പെട്ടുകഴിഞ്ഞു.
ഡൗണ്‍ലോഡ് ചെയ്ത ടി.ടി.എഫ്. ഫയലില്‍ ഇരട്ടക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്ന പടത്തിലെപ്പോലെ ഫോണ്ട്‌വ്യൂവര്‍ എന്ന ആപ്ലിക്കേഷനില്‍ അത് തുറന്നുവരും. ആ വിന്‍ഡോയില്‍ താഴെ വലത്തെ അറ്റത്തുകാണുന്ന ഇന്‍സ്റ്റോള്‍ എന്ന ബട്ടണില്‍ ഞെക്കിയാല്‍ ഫോണ്ട് സജ്ജീകരിക്കപ്പെട്ടുകഴിഞ്ഞു.

മലയാളമടക്കമുള്ള ഇന്‍ഡിക് ട്രൂടൈപ്പ് ഫോണ്ടുകള്‍ /usr/share/fonts/trutype/ttf-indic-fonts-core എന്ന ഡയറക്റ്ററിയില്‍ കാണാം

ഓരോ ഉപയോക്താവിനും പ്രത്യേകമായുള്ള ഫോണ്ടുകള്‍ അവരവരുടെ ഹോം ഡയറക്റ്ററിക്കകത്തെ .fonts എന്ന മറഞ്ഞ (hidden) ഡയറക്റ്ററിയിലായിരിക്കും ഉണ്ടാകുക. (എന്റെ യൂസര്‍നെയിം vssun എന്നായതിനാല്‍ /home/vssun/.fonts ആണ് ആ ഡയറക്റ്ററി - fonts എന്നതിനു മുന്‍പുള്ള . പ്രത്യേകം ശ്രദ്ധിക്കുക).നോട്ടിലസ് ഉപയോഗിച്ച് ഹോം ഡയറക്റ്ററി നോക്കിയാല്‍ .fonts സ്വതേ കാണാന്‍ കാണാന്‍ പറ്റില്ല. അത് കാണുന്നതിന് View മെനുവില്‍ നിന്ന് Show hidden files എന്ന നിര്‍ദ്ദേശം തിരഞ്ഞെടുക്കുകയോ Ctrl+H എന്ന കുറുക്കുവഴി ഉപയോഗിക്കുകയോ ചെയ്യുക.

ഫോണ്ട് വ്യൂവര്‍ ഉപയോഗിച്ച് ഇന്‍സ്റ്റോള്‍ ചെയ്ത ഫോണ്ടുകളെല്ലാം അത് ചെയ്ത ഉപയോക്താവിനു മാത്രമേ ലഭ്യമാകുകയുള്ളൂ. ആ ഫോണ്ടുകള്‍ .fonts എന്ന ഫോള്‍ഡറില്‍ കാണാം.ഒരേ ഫോണ്ട് തന്നെ /user/share/fonts എന്ന ഡയറക്റ്ററിയിലും, /home/user nameഎന്ന ഡയറക്റ്ററിയിലുമുണ്ടെങ്കില്‍ ..fontsഎന്ന ഡയറക്റ്ററിയിലെ ഫോണ്ട് ആയിരിക്കും പ്രവര്‍ത്തിക്കുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു ഫോണ്ട് എല്ലാ ഉപയോക്താക്കള്‍ക്കുമായി സജ്ജീകരിക്കണമെങ്കില്‍ അതിനെ /user/share/fonts എന്ന ഡയറക്റ്ററിയിലെ ഉപഡയറക്റ്ററികളില്‍ സ്ഥാപിക്കണമെന്നും മനസിലാക്കുക .
Malayalam typing help - Malayalam inscript keyboard
No comments:
Post a Comment