FLASH NEWS Warning:- The pieces of information and links that glpskodam.blogspot.in publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. Glpskodamthuruth hereby declares that no responsibility will be taken , by us , in this regard. Thank you.....

Friday 9 August 2019

grub installation പൂർത്തിയാവാതെ OS പരാജയപ്പെടുന്നുവോ?

ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.
ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായിTry Ubuntu സെലക്ട് ചെയ്ത്  Live സെഷനിൽ ബൂട്ട് ചെയ്യുക.
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന്  sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക

ഇപ്പാൾ ഇൻസ്റ്റലേഷൻ ജാലകം പ്രത്യക്ഷപ്പെടും. സാധാരണപോലെ ഇൻസ്റ്റലേഷൻ തുടരാം.
ഇൻസ്റ്റലേഷൻ പൂർത്തിയായതിനു ശേഷം 'Continue testing' ക്ലിക്ക് ചെയ്ത് ലൈവ് സെഷനിൽ തന്നെ തുടരുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് root partition ഉം  EFI partition ഉം ഏതെന്ന് കണ്ടെത്തുക.
(ഉദാഹരണമായി റൂട്ട് പാർട്ടീഷ്യൻ /dev/sda6 ഉം EFI പാർട്ടീഷ്യൻ /dev/sda1 ഉം ആണെന്നിരിക്കട്ടെ.)
റൂട്ട് പാർട്ടീഷ്യനെ (ഇവിടെ /dev/sda6 ആണ് ഉദാരണമായി ഉപയോഗിക്കുന്നത്) ലൈവ് സെഷനിലെ /mnt യിലേക്ക് മൗണ്ട് ചെയ്യുക.
അതിനായി sudo mount /dev/sda6 /mnt എന്ന കമാന്റ് റൺ ചെയ്യുക.
തുടർന്ന് EFI പാർട്ടീഷ്യൻ മൗണ്ട് ചെയ്യുന്നതിനുള്ള ഫോൾഡർ നിർമ്മിക്കുക.
അതിനായി  sudo mkdir -p /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം  sudo mount /dev/sda1 /mnt/boot/efi എന്ന കമാന്റ് റൺ ചെയ്യുക
തുടർന്ന്  
for i in /dev /dev/pts /proc /sys; do sudo mount -B $i /mnt$i; done എന്ന കമാന്റ് റൺ ചെയ്യുക.
അതിനു ശേഷം sudo modprobe efivars എന്ന കമാന്റ് റൺ ചെയ്യുക.
ഇനി grub-efi പാക്കേജ് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
അതിനായി  sudo apt-get install --reinstall grub-efi-amd64 എന്ന കമാന്റ് റൺ ചെയ്യുക. (ഇൻസ്റ്റലേഷൻ തുടരുന്നതിനായി Y അമർത്തുക)
തുടർന്ന് ഗ്രബ് ഇൻസ്റ്റാൾ ചെയ്യാം.അതിനായി
sudo grub-install --no-nvram --root-directory=/mnt /dev/sda
എന്ന കമാന്റ് റൺ ചെയ്യുക.
ഇനി ഗ്രബ് അപ്ഡേറ്റ് ചെയ്യുന്നതിനായി ചുവടെ നൽകിയ രണ്ട് കമാന്റുകൾ റൺ ചെയ്യുക
sudo chroot /mnt
update-grub
തുടർന്ന് chroot ൽനിന്ന് പുറത്തുകടക്കുന്നതിനായി exit എന്ന കമാന്റ് റൺ ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് വീണ്ടും ലൈവ് സെഷനിൽ പ്രവേശിക്കുക.
Disks എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച്  EFI partition തുറക്കുക.
Boot എന്ന ഫോൾഡറിനെ 1Boot എന്ന പേരിൽ rename ചെയ്യുക.
ubuntu എന്ന ഫോൾഡറിനെ copy ചെയ്ത് അവിടെത്തന്നെ paste ചെയ്യുക. ഇപ്പോൾ ubuntu (copy) എന്ന പേരിൽ ഒരു ഫോൾഡർ അവിടെ കാണാം. ഇതിനെ (വലിയ അക്ഷരത്തിൽ) BOOT എന്ന പേരിൽ  rename ചെയ്യുക.ഈ BOOT എന്ന ഫോൾഡർ തുറന്ന് അതിനുള്ളിലെ grubx64.efi എന്ന ഫയൽ copy ചെയ്ത് അവിടെത്തന്നെ paste ചെയ്ത് അതിനെ BOOTX64.efi എന്ന പേരിൽ  rename ചെയ്യുക.
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക
റീസ്റ്റാർട്ട് ചെയ്യുമ്പോൾ ബൂട്ട് ഓപ്ഷൻ കീ (F12) അമർത്തി ലിനക്സിനെ സൂചിപ്പിക്കുന്ന ബൂട്ട് എൻട്രി വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Windows ഉള്ള കമ്പ്യൂട്ടറാണെങ്കിൽ ചിലപ്പോൾ Windows നു താഴെയായിട്ടായിരിക്കും ലിനക്സ് വന്നിട്ടുണ്ടാവുക. ഇത് സെലക്ട് ചെയ്താൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത OS ലേക്ക് ബൂട്ട് ചെയ്യാം.
From Hakim Mash.
ASUS issue click here

No comments:

Post a Comment