FLASH NEWS Warning:- The pieces of information and links that glpskodam.blogspot.in publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. Glpskodamthuruth hereby declares that no responsibility will be taken , by us , in this regard. Thank you.....

Friday, 11 May 2018

Photo resize in Ubuntu

സ്പാര്‍ക്കിലും മറ്റും ജീവനക്കാരുടെ ഫോട്ടോ അപ് ലോഡ് ചെയ്യേണ്ടതുണ്ടല്ലോ. നാം ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകള്‍ സ്പാര്‍ക്കില്‍ അപ് ലോഡ് ചെയ്യാവുന്ന വലുപ്പത്തിലേക്ക് എങ്ങനെ മാറ്റാമെന്നു നോക്കാം. ക്യാമറ ഉപയോഗിച്ച്  എടുത്ത ചിത്രങ്ങളെ കമ്പ്യൂട്ടരില്‍ സേവ് ചെയ്യുകയാണ് ആദ്യം വേണ്ടത്. (Data Cable ഉപയോഗിച്ചോ Card Reader ഉപയോഗിച്ചോ ഇത് ചെയ്യാം) . തുടര്‍ന്ന് താഴെ കാണുന്ന സ്റ്റെപ്പുകള്‍ ചെയ്യാം.



Step 1


ഫോട്ടോയില്‍ Right Click ചെയ്യുക. gThump Image Viewer ല്‍ ഫോട്ടോ ഓപ്പണ്‍ ചെയ്യുക.(Right Click - Open with - gThump Image Viewer)


Step 2 gThump Image Viewer ന്റെ മെനു ബാറിലെ Image മെനുവില്‍ നിന്നും Resize ക്ലിക്ക് ചെയ്യുക.


Step 3ഇവിടെ Width ഉം Height ഉം ആവശ്യമായ രീതിയില്‍ മാറ്റം വരുത്താവുന്നതാണ്. (Width 150, Height 198)
Step 4വിഡത്തും ഹൈറ്റും മാറ്റം വരുത്തിയതിനു ശേഷം ടൂള്‍ ബാറില്‍ നിന്നും Save ബട്ടണ്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യേണ്ടതാണ്. ഇവിടെ Quality ചോദിക്കുമ്പോള്‍ 100 നല്‍കാം.


NB: ഫോട്ടോ Resize ചെയ്യുന്നതിനു മുമ്പ് ഒരു കോപ്പി Save ചെയ്ത് മാറ്റി വെയ്ക്കുന്നത് നല്ലതായിരിക്കും. (ഫോട്ടോയുടെ സൈസ് കണ്ടു പിടിക്കാന്‍ ഫോട്ടോയില്‍ Right Click ചെയ്ത് Property എടുത്താല്‍ മതി.)

No comments:

Post a Comment