ബ്ലോഗ് തുടങ്ങാന്‍ അവശ്യം വേണ്ട ഒന്നാണ് email address. email address നിര്‍മ്മിച്ചശേഷംwww.blogger.com എന്ന സൈറ്റിലേക്ക് പോവുക. ഈ സൈറ്റില്‍ നിന്നാണ് നമുക്ക് ബ്ലോഗ് നിര്‍മ്മാണം
ആരംഭി ക്കേണ്ടത്. അവിടെ email, passwordഎന്നിവ നല്കാനുള്ള സ്ഥാനങ്ങളില്‍ അവ നല്‍കിsign in ചെയ്യാവുന്നതാണ്. അപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Continue to blogger എന്ന ഒരു ബട്ടന്‍ ലഭ്യമാകും.
ആരംഭി ക്കേണ്ടത്. അവിടെ email, passwordഎന്നിവ നല്കാനുള്ള സ്ഥാനങ്ങളില്‍ അവ നല്‍കിsign in ചെയ്യാവുന്നതാണ്. അപ്പോള്‍ കിട്ടുന്ന ജാലകത്തില്‍ Continue to blogger എന്ന ഒരു ബട്ടന്‍ ലഭ്യമാകും.
അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്നതുപോലുള്ള ജാലകം കിട്ടും.
അതിലെ New Blog എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഒരു ജാലകം തുറന്നുവരും. ചിത്രം ചുവടെ.
അവിടെ ബ്ലോഗന്റെ ടൈറ്റില്‍ ,സൈറ്റ് അഡ്രസ് എന്നിവ കൊടുത്ത് ഇഷ്ടപ്പെട്ട ടെംപ്ലേറ്റ് സെലക്ട് ചെയ്ത് Create blog ല്‍ ക്ലിക്ക് ചെയ്യാം. (ശ്രദ്ധിക്കുക സൈറ്റ് അഡ്രസ് നല്‍കുന്നതിനുതാഴെSory, this blog address is not available എന്നാണു കാണിക്കുന്നതെങ്കില്‍ This blog address is availableഎന്ന് കാണിക്കുന്നതുവരെ അത് മാറ്റി മാറ്റി നല്‍കുക. മറ്റേതെങ്കിലും ബ്ലോഗിന് നല്‍കിയ അഡ്രസ് ഇവിടെ സ്വീകരിക്കുകയില്ല.) അപ്പോള്‍ താഴെകാണുന്ന ജാലകം പ്രത്യക്ഷമാകൂം.
അതിലെ View Blog എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ എത്തും. അവിടെ വലതുഭാഗത്ത് മുകളിലായി കാണുന്ന Sign outഎന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് ബ്ലോഗില്‍നിന്നും പുറത്തിറങ്ങാവുന്നതാണ്.
Good
ReplyDelete