FLASH NEWS Warning:- The pieces of information and links that glpskodam.blogspot.in publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. Glpskodamthuruth hereby declares that no responsibility will be taken , by us , in this regard. Thank you.....

Saturday, 5 September 2015

ദാമ്പത്യത്തര്‍ക്കങ്ങളുള്ളവരുടെ കുട്ടികള്‍ക്ക് ടി.സി.അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ദാമ്പത്യത്തര്‍ക്കങ്ങളുള്ളവരുടെ കുട്ടികള്‍ക്ക് ടി.സി.അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കേസുകളില്‍ കുട്ടികളുടെ ടി.സി അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി.സി. നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള കോടതി വിധികളൊന്നും നിലവിലില്ലെങ്കില്‍ ഏത് രക്ഷിതാവിന്റെ കരുതലിലും സംരക്ഷണയിലുമാണോ കുട്ടി കഴിയുന്നത് ആ രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി. അനുവദിക്കാവുന്നതാണ്. മാതാവ്/പിതാവ് ഉപേക്ഷിച്ചുപോയ കേസുകളിലും വിവാഹ മോചനം ചെയ്യപ്പെട്ട കേസുകളിലും കുട്ടി യഥാര്‍ത്ഥത്തില്‍ ആരുടെകൂടെയാണോ ജീവിക്കുന്നത് ആ രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി അനുവദിക്കാവുന്നതാണ്. പി.എന്‍.എക്‌സ്.4312/15

No comments:

Post a Comment