FLASH NEWS Warning:- The pieces of information and links that glpskodam.blogspot.in publishes or announces is catalogued in various sites. It is totally the responsibility of the readers to ensure or acertain the credibility of the information. Glpskodamthuruth hereby declares that no responsibility will be taken , by us , in this regard. Thank you.....

Friday, 11 May 2018

ബ്ലോഗ് സെറ്റിംഗ്സ് എങ്ങനെ?



     ബ്ലോഗ് നിര്‍മിച്ചു കഴിഞ്ഞല്ലോ....!ബ്ലോഗില്‍നിന്ന് Sign out ചെയ്യുകയും ചെയ്തു.ഇനി ബ്ലോഗ് സെറ്റിംഗ്സില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്അതെങ്ങനെയെന്ന് നോക്കാംനിങ്ങളുടെ ബ്ലോഗിന്റെ വലതുവശത്ത് മുകളിലായി Sign in എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ എത്തുന്നത് ഡാഷ്ബോര്‍ഡിലേയ്ക്കു പ്രവേശിക്കുവാനുള്ള ഭാഗത്തായിരിക്കും.

 ചിത്രത്തില്‍ കാണുന്നതുപോലെ.
 അവിടെ നിങ്ങളുടെ Email address ഉം Password ഉം ടൈപ്പുചെയ്ത് തൊട്ടുതാഴെ Sign in ല്‍ ക്ലിക്ക് ചെയ്താല്‍ ഡാഷ്ബോര്‍ഡില്‍ എത്തിച്ചേരും. schoolblogsinkerala – യുടെ ഡാഷ്ബോര്‍ഡാണ് താഴെ ചിത്രത്തില്‍ കാണുന്നത്.

അവിടെ View blog ന് അടുത്തുള്ള More options എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ഡ്രോപ്പ് ഡൗണ്‍ മെനു വില്‍ നിന്ന് Settings എന്ന മെനു സെലക്റ്റ് ചെയ്യുകഅവിടെ Basic, Posts and Comments, Mobile and email, Language and formating, Search and Preference, Other എന്നിങ്ങനെ ആറ് തരം സെറ്റിംഗ്സുകള്‍ ഉണ്ട്.
Basic വിവരങ്ങള്‍ ഒന്നിനുതാഴെ ഒന്നായി പ്രത്യക്ഷമാകുംഅതായത് Title, Description, Privacyഎന്നിങ്ങനെഇവ എന്തൊക്കെയാ ണെന്ന് പരിശോധിക്കാം.
Title : നിങ്ങളുടെ ബ്ലോഗിന്റെ പേരാണ് ഇവിടെ കാണുന്നത്ബ്ലോഗ് നിര്‍മ്മാണസമയത്ത് നാം ബ്ലോഗിനു നല്‍കിയ പേരാണ് ഇവിടെയുള്ളത്.ചിത്രത്തില്‍ ഈബ്ലോഗിന്റെ പേരായ School Blogs in Kerala കാണാം. Edit ബട്ടന്‍ ക്ലിക്ക് ചെയ്ത് ഇംഗ്ലീഷിലൊ മലയാളത്തിലൊ ബ്ലോഗിനു പേരുനല്‍കി Save changes നല്കാവുന്നതാണ്.

Description: ബ്ലോഗ് ടൈറ്റിലിനു താഴെയായി വരേണ്ട കുറിപ്പുകളെന്തെങ്കിലുമുണ്ടെങ്കില്‍ ഇവിടെ രേഖപ്പെടുത്താം.

Privacy: Description-ന് തൊട്ടുതാഴെ കാണുന്ന ഓപ്ഷനാണിത്ഇവിടെ Listed on Blogger, Visible to search engine എന്ന ഭാഗത്തെ Edit ക്ലിക്ക് ചെയ്തുമ്പോള്‍ താഴെ ചിത്രത്തിലേതുപോലെയാകുന്നുഅവിടെ
Add your blog to our listings?
Let search engines find your blog? എന്നീസ്ഥാനങ്ങളില്‍ No യാണ് സെലക്ഷനെങ്കില്‍ അത്Yes ആക്കിമാറ്റുകസെര്‍ച്ച് എഞ്ചിനുകള്‍ക്ക് നിങ്ങളുടെ ബ്ലോഗിനെ കണ്ടുപിടിക്കുവാനാണ്ഇത്തരത്തില്‍ സെറ്റുചെയ്യുന്നത്.


Publishing: ഇവിടെ നിങ്ങളുടെ ബ്ലോഗ് അഡ്രസ് കാണാം

Permissions: ഇവിടെ Blog Authors, Blog Readersഎന്നിങ്ങനെ രണ്ട് സെറ്റിംഗുകള്‍ കാണാം.
Blog authors ല്‍ നിങ്ങളെക്കൂടാതെ മറ്റാരെയെങ്കിലും ബ്ലോഗെഴുത്തിന് അനുവദിക്കുകയാണെങ്കില്‍ ആ വിവരം നല്കാനുള്ള സ്ഥലമാണ്അത് ആവശ്യമെങ്കില്‍ മാത്രമുപയോഗിക്കുക.
Blog Readers ല്‍ ബ്ലോഗില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കൂം അതിലെ പോസ്റ്റുകള്‍ വായിക്കാന്‍കഴിയുന്നതരത്തില്‍ Public എന്ന് നല്കുന്നതാണ് അഭികാമ്യംമറ്റ് അവസരങ്ങളില്‍ മാത്രം ഇവിടെമാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും.
(മുകളില്‍ സൂചിപ്പിച്ച Posts and Commentsമുതലുള്ള സെറ്റിംങ്ങുകള്‍ അതാതുസ്ഥാനങ്ങളിള്‍ രേഖപ്പെടുത്താം.)

No comments:

Post a Comment